വീശിയടിച്ച് ‘ഓഖി’; ലക്ഷദ്വീപിൽ അതീവജാഗ്രത


കല്‍പേനി : ലക്ഷദ്വീപിൽ ഓഖി ചുഴലിക്കാറ്റിന്റെ വേഗത 135 കിലോമീറ്ററായി. കനത്ത മഴയും തുടരുന്നു. കേരള തീരത്തേക്കാൾ ശക്തിപ്രാപിച്ചാണ് ഓഖി ലക്ഷദ്വീപിലെത്തിയത്. കൽപ്പേനിയിലും മിനിക്കോയിയിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വീടുകളുടെ മേൽക്കൂരകൾ തകർന്നു. മിനിക്കോയിൽ വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായി. കൽപ്പേനിയിലെ ബോട്ടുജെട്ടി ഭാഗികമായി തകർന്നു. കവരത്തിയുടെ വടക്കൻ പ്രദേശത്ത് കടൽ കയറി. ദുരിതമേഖലയിലെ ജനങ്ങളെ സ്കൂളുകളിലേക്കു മാറ്റി. ലക്ഷദ്വീപിൽ 190 കി.മീ. വേഗത്തിൽ വരെ കാറ്റിനു സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കൽപേനി ദ്വീപിൽ ആശയവിനിമയ സംവിധാനങ്ങളെല്ലാം തകരാറിലാണ്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed