ഇന്ത്യ ഉൾ­പ്പെ­ടെ­യു­ള്ള രാ­ജ്യങ്ങളി­ലേ­ക്ക് ശൈ­ത്യകാ­ല നി­രക്കി­ളവു­മാ­യി­ ജെ­റ്റ് എയർ­വേ­യ്‌സ്


മനാമ : ബഹ്റൈനിൽ നിന്ന് ഇന്ത്യ ഉൾ‍പ്പടെയുള്ള വിവിധ രാജ്യങ്ങളിലേക്കുള്ള ശൈത്യകാല നിരക്കിളവ് ജെറ്റ് എയർവേയ്‌സ് പ്രഖ്യാപിച്ചു. ഇത് പ്രകാരം ഇന്ത്യ, ഹോങ്കോങ്ങ്, നേപ്പാൾ, സിംഗപ്പൂർ, ശ്രീലങ്ക, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രാനിരക്കിൽ 12 ശതമാനം വരെ ഇളവുകൾ ഉണ്ടാകും. 

ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന ഈ ഇളവുകൾ ഡിസംബർ രണ്ട് വരെ മാത്രമായിരിക്കും ലഭ്യം. നവംബർ 29 മുതൽ മെയ് 31 വരെ യാത്ര ചെയ്യുന്നവർക്ക് ഈ ഇളവുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. jetairways.com എന്ന വെബ് സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും ജെറ്റ് എയർവേയ്‌സ് ടിക്കറ്റുകൾ ഈ പ്രമോഷനിലൂടെ ബുക്ക് ചെയ്യാവുന്നതാണ്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed