മലബാർ ഗോ­ൾ‍­ഡ് ആന്റ് ഡയമണ്ട്സിൽ ജെം സ്റ്റോൺ ജ്വല്ലറി­ ഫെ­സ്റ്റി­വൽ


മനാമ : പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾ‍ഡ് ആന്റ് ഡയമണ്ട്സ് ഉപഭോക്താക്കൾക്കായി ജെം സ്റ്റോൺ ജ്വല്ലറി ഫെസ്റ്റിവൽ എന്ന പ്രമോഷൻ ആരംഭിച്ചു. ഗൾഫ് രാജ്യങ്ങളിലെ എല്ലാ മലബാർ ഗോൾഡ് ശാഖകളിലുമായി നടക്കുന്ന ഈ പ്രമോഷനിലൂടെ 300 ദിനാറിൽ കൂടുതലുള്ള ഡയമണ്ട്, പ്രെഷ്യസ് ജെംസ്, അൺ‍കട്ട് ഡയമണ്ട് എന്നിവ വാങ്ങുന്പോൾ ഒരു ഗ്രാം സ്വർണമാണ് ഉപഭോക്താക്കൾക്ക് സമ്മാനമായി നൽ‍കുന്നത്. 

ഡിസംബർ 25 വരെയാണ് പ്രമോഷൻ കാലയളവ്. ഈ ഉത്സവകാലത്ത് ഉപഭോക്താക്കൾക്ക് ജ്വല്ലറി ഫെസ്റ്റിവൽ ഉപയോഗപ്രദമാകുമെന്നാണ് തങ്ങൾ കരുതുന്നതെന്ന് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട് അധികൃതർ അറിയിച്ചു. ഒപ്പം പുതിയ ആഭരണ ശേഖരങ്ങളും ഇപ്പോൾ മലബാർ ഗോൾഡിന്റെ ശാഖകളിൽ എത്തിച്ചതായും അവർ അറിയിച്ചു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed