മു­സ്ലിം സ്ത്രീ­കൾ‍ക്ക് നീ­തി­ നൽകു­ന്നതിൽ വ്യക്തി­ നി­യമം തടസ്സം : വനി­താ­ കമ്മി­ഷൻ


മലപ്പുറം : ബഹുഭാര്യത്വം സംബന്ധിച്ച കേസുകളിൽ‍ സ്ത്രീകൾ‍ക്ക് നീതിനൽ‍കാൻ‍ നിലവിലുള്ള മുസ്ലിം വ്യക്തിനിയമപ്രകാരം സാധിക്കുന്നില്ലെന്നും മുസ്ലിം വ്യക്തിനിയമത്തിൽ കാലഘട്ടത്തിന് അനുസ്തൃമായ ഭേദഗതി വേണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അംഗം എം.എസ്.താര അഭിപ്രായപ്പെട്ടു. 

തന്റെ അനുമതിയില്ലാതെ ഭർ‍ത്താവ് വേറെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട പരാതികളാണ് തെക്കൻ‍ ജില്ലകളെ അപേക്ഷിച്ച് മലബാറിലെ‍ അദാലത്തുകളിൽ‍ കൂടുതലും. വിദ്യാഭ്യാസമുള്ള ഭർ‍ത്താക്കന്‍മാർ‍പോലും ഇതിൽ‍ നിന്ന് വിമുക്തരല്ല. മറ്റ് മതങ്ങളിൽ‍ ഭാര്യ ജീവിച്ചിരിക്കുന്പോൾ‍ വേറെവിവാഹം കഴിക്കുന്നത് കുറ്റകരമാണ്. ഇതുപോലെത്തന്നെ മുസ്ലിം സമുദായത്തിലും സ്ത്രീക്ക് അനുകൂലമായ നിയമംവേണം. എങ്കിലേ ഈ സമുദായത്തിലെ നിരാലംബകളായ സ്ത്രീകൾ‍ക്ക് നീതി നൽ‍കാനാവൂ. ഈ വിഷയത്തിൽ‍ ദേശീയ വനിതാകമ്മിഷന്റെ നിലപാട് കേരളത്തിന്റെ സാഹചര്യം പഠിക്കാതെയാണ്. 

ജോലിസ്ഥലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന ‍പീഡനങ്ങളും ദുരിതങ്ങളും വിവരിച്ചുള്ള ഒട്ടേറെ പരാതികളും കമ്മിഷനു ലഭിച്ചു. അദാലത്തിൽ 83 പരാതികളാണ് വന്നത്. ഇതിൽ 32 പരാതികൾ തീർപ്പായി. 12 പരാതികളിൽ പോലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. രണ്ട് പരാതികൾ ജാഗ്രതാ സമിതിക്കുവിട്ടു. 13 പരാതികളിൽ കക്ഷികൾ ഹാജരായില്ല. 24 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. മറ്റ് കമ്മിഷൻ അംഗങ്ങളായ ഇ.എം. രാധ, ശ്രീകല സുധീഷ്, റീബ എബ്രഹാം, ഷാൻ‍സി നന്ദകുമാർ‍, അയിഷ ജമാൽ‍ എന്നിവരും അദാലത്തിൽ‍ പങ്കെടുത്തു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed