ഒ.ഐ.സി­.സി­ നേ­താ­വിന് യാ­ത്രയയപ്പ് നൽ­കി­


മനാമ : പ്രവാസ ജീവിതം അവസാനിപ്പിക്കുന്ന ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ മുൻ പ്രസിഡണ്ടും പ്രമുഖ രാഷ്ട്രീയ ചിന്തകനുമായ അഡ്വ. ഷബീർ അഹമ്മദിന് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. സൽമാനിയ കലവറ റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ ആക്ടിംഗ് പ്രസിഡണ്ട് ഷിബു കെ. ചെറിയാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ ജോൺ സ്വാഗതം പറഞ്ഞു. 

ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം യാത്രയയപ്പ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കോൺഗ്രസ് പ്രസ്ഥാനത്തിൽ നിരവധി പദവികൾ നാട്ടിൽ അലങ്കരിച്ചിരുന്ന അദ്ദേഹത്തിന് സംഘടനാ രംഗത്ത്‌ സജീവമായി നിൽക്കാൻ ഇനിയും കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ഒ.ഐ.സി.സി ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ബോബി പാറയിൽ, സെക്രട്ടറി മനു മാത്യു, ഷാജി പുതുപ്പള്ളി, ജോൺസൺ ടി. തോമസ്, അജി പി. ജോയ്, ജോർജി സി. എബ്രഹാം, പാപ്പച്ചൻ കൂടൽ, ജോസഫ് ജോർജ്, അലക്‌സാണ്ടർ കോശി, ടി.കെ അലക്‌സാണ്ടർ, ലൂക്കോസ് ഷാബു, തോമസ് കാട്ടുപറന്പിൽ, പ്രിൻസ് ബഹനാൻ, ഷാജി കെ. ജോർജ്, റോബിൻ ജി. മാത്യു, സാം മാത്യു, സിറാജ് തുടങ്ങിയവർ യാത്രയപ്പ് ചടങ്ങിൽ‍ സന്നിഹിതരായിരുന്നു

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed