ദിനേശ് കുറ്റിയിലിന് ഒരുമ ബഹ്റൈൻ യാത്രയയപ്പ് നൽകി
മനാമ : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബഹ്‌റൈനിലെ പ്രമുഖ നാടക പ്രവർത്തകനായ ദിനേശ് കുറ്റിയിലിന് ഒരുമ ബഹ്റൈന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. സജീഷ് പുത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യു.കെ ബാലൻ, മിനേഷ് രാമനുണ്ണി, രാജീവ് വെള്ളിക്കോത്ത് തുടങ്ങിയവർ സംസാരിച്ചു. പ്രസിഡണ്ട് സജിത്ത് സ്വാഗതവും സെക്രട്ടറി നിജേഷ് കാവുന്തോടി നന്ദിയും പറഞ്ഞു. ഒരുമയുടെ ഉപഹാരം രാജീവ് വെള്ളിക്കോത്തും, യു.കെ ബാലൻ എന്നിവർ ചേർന്ന് ദിനേശിന് കൈമാറി.


