സ്നേ­ഹം കൊ­ണ്ട് പ്രവാ­ചകൻ ശത്രു­ക്കളെ­ കീ­ഴ്പ്പെ­ടു­ത്തി­ : എം.ഐ അബ്ദുൽ‍ അസീ­സ്


മനാമ : സ്നേഹം കൊണ്ടാണ് പ്രവാചകൻ തന്റെ ശത്രുക്കളെ കീഴ്പ്പെടുത്തിയതും അവരെ തന്റെ അനുയായികളാക്കിത്തീർ‍ക്കുകയും ചെയ്തതെന്ന് പ്രഭാഷകനായ എം.ഐ അബ്ദുൽ‍ അസീസ്. ഫ്രണ്ട്സ് സോഷ്യൽ‍ അസോസിയേഷൻ ‘പ്രവാചക ദർ‍ശനത്തിന്റെ കാലികത’ എന്ന വിഷയത്തിൽ‍ മനാമ അൽ‍റജ സ്കൂളിൽ‍ സംഘടിപ്പിച്ചപൊതു പരിപാടിയിൽ‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സഹവർ‍ത്തിത്വവും സഹിഷ്ണുതയുമാണ് പ്രവാചക ദർ‍ശനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും സ്നേഹത്തിലൂന്നിയ നിലപാടുകളിലൂടെയാണ് പ്രവാചകൻ തന്റെ ദൗത്യം നിറവേറ്റിയതെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ‍ ചൂണ്ടിക്കാട്ടി. ഫ്രണ്ട്സ് പ്രസിഡണ്ട് ജമാൽ‍ നദ്്വി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ‍ യൂനുസ് സലീം പ്രാർത്‍ഥന നിർവ്‍വഹിച്ചു. ആക്ടിംഗ് ജനറൽ‍ സെക്രട്ടറി വി.പി ശൗക്കത്തലി സ്വാഗതവും വൈസ് പ്രസിഡണ്ട് സഈദ് റമദാൻ നദ്്വി സമാപനവും നിർ‍വ്വഹിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed