ബുള്ള്യൻ ഗോൾഡ് വ്യാപാരവുമായി സിഞ്ച് എക്സ്ചേഞ്ച്
മനാമ : ബഹ്റൈനിലെ പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനമായ സിഞ്ച് എക്സ്ചേഞ്ച് കന്പനി ഡബ്ല്യുഎൽഎൽ ബുള്ള്യൻ ഗോൾഡ് വ്യാപാരം ആരംഭിക്കുന്നു. ഈ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച പരിചയസന്പന്നരായ സബായിക്ക് അൽ കുവൈത്ത് കന്പനിയുമായി സഹകരിച്ചാണ് സിഞ്ച് എക്സ്ചേഞ്ച് കന്പനി ബുള്യൻ ഗോൾഡിന്റെ വിൽപ്പന ബഹ്റൈനിൽ ആരംഭിക്കുന്നത്. കുവൈത്തിൽ 2012 ഡിസംബർ 12ന് ആരംഭിച്ച കന്പനിയാണ് സബായിക്ക് അൽ കുവൈത്ത്. സ്വർണ്ണത്തിലും, വെള്ളിയിലും നിക്ഷേപിക്കാനും കച്ചവടം നടത്താനും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന സബായിക്ക് അൽ കുവൈത്ത് കന്പനി ഇസ്ലാമിക്ക് ശരിയത്ത് നിയമപ്രകാരമാണ് ഈ വ്യാപാരം നടത്തുന്നത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സാന്പത്തികരംഗത്തും മണി എക്സ്ചേഞ്ച് മേഖലയിലും സ്തുത്യാർഹമായ പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചിട്ടുള്ള സിഞ്ച് എക്സ്ചേഞ്ച് നിലനിർത്തിവരുന്ന വിശ്വാസ്യത ഈ പുതിയ മേഖലയിലും തുടരുമെന്ന് സിഞ്ച് എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു. ഇതേ പറ്റി കൂടുതൽ അറിയാനായി സബായിക്ക് അൽ കുവൈത്തിന്റെയോ, സിഞ്ച് എക്സ്ചേഞ്ചിന്റെയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സന്ദർശിക്കാവുന്നതാണ്.


