ഇന്ത്യൻ എക്സലന്റ് എജുക്കേഷൻ സെന്ററിൽ ഹ്രസ്വകാല എൻട്രൻസ് പരിശീലന കോഴ്സ് അഡ്മിഷൻ ആരംഭിച്ചു
മനാമ : പ്രവാസി വിദ്യാർത്ഥികൾക്ക് എൻട്രൻസ് കോച്ചിംഗിൽ പരിശീലനം നൽകുന്നതിന് കേരളത്തിലെ പ്രമുഖ പരിശീലകൻ പ്രൊഫ. പി.സി തോമസിന്റെ സഹകരണത്തോടെ ബഹ്റൈനിലെ മാഹൂസിൽ ആരംഭിച്ച ഇന്ത്യൻ എക്സലന്റ് എജുക്കേഷൻ സെന്റർ വിജയകരമായ ഒരു വർഷം പിന്നിടുന്നു. 2018 മാർച്ചിൽ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി ഡിസംബർ 22 മുതലുള്ള അവധിക്കാലത്ത് ഒന്പത് ദിവസവും അതിന്റെ തുടർച്ചയായി ബോർഡ് പരീക്ഷയ്ക്ക് ശേഷം പരീക്ഷ അവസാനിക്കുന്നതിന് അടുത്ത ദിവസം മുതൽ ഒരു മാസവും നീളുന്ന ഹ്രസ്വകാല എൻട്രൻസ് കോച്ചിംഗിനുള്ള അഡ്മിഷൻ സെന്ററിൽ ആരംഭിച്ചു.
വളരെ കുറച്ച് വിദ്യാർത്ഥികളുമായി കഴിഞ്ഞ വർഷം ആരംഭിച്ച ഐ.ഇ.ഇ.സിയുടെ കോഴ്സിൽ ചേർന്ന് പഠിച്ച വിദ്യാർത്ഥികൾ അസൂയാവഹമായ നേട്ടമാണ് കാഴ്ചവെച്ചത്.അരുൺ, ബി. അനിൽ കുമാർ, അസ്ര ഫാത്തിമ എന്നിവർ ഐ.ഐ.ടി ജെ.ഇ.ഇ പരീക്ഷ വിജയിച്ചു. വൈശാഖ്, മുഹമ്മദ് അബ്ദുൽ റഹിം എന്നിവർക്ക് എൻ.ഐ.ടിയിൽ പ്രവേശനം ലഭിച്ചു. പോൾ സ്റ്റാൻലിക്ക് എം.ബി.ബി.എസിനും സ്വരാഗിന് ഡെന്റൽ കോളേജിലും മെറിറ്റിൽ തന്നെ പ്രവേശനം ലഭിക്കുകയുണ്ടായി. പ്രവാസി കുട്ടികൾക്ക് നാട്ടിൽ പോകാതെ തന്നെ നാട്ടിലെ കുട്ടികൾക്ക് ലഭ്യമാകുന്ന അതെ രീതിയിൽ തന്നെ പരിശീലനത്തിനുള്ള പുസ്തകങ്ങളും ഒ.എം.ആർ ഷീറ്റ് അടക്കം പ്രൊഫ. പി.സി തോമസിന്റെ തൃശ്ശൂർ സെന്ററിൽ നിന്നും ഐ.ഇ.ഇ.സി നേരിട്ട് ലഭ്യമാക്കുന്നു എന്നതും ഇവിടുത്തെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സൗകര്യങ്ങളിൽ ഒന്നാണ്.
സ്കൂളുകളിൽ സി.ബി.എസ്.ഇ സിലബസ് പഠിപ്പിക്കുന്നുണ്ടെങ്കിലും എൻട്രൻസ് പരീക്ഷയ്ക്ക് ആവശ്യമായ പരിശീലനം സ്കൂളുകളിലെ പാഠ്യ പദ്ധതിയിൽ നിന്ന് അവർക്കു ലഭിക്കുന്നില്ല. അത് കൊണ്ട് തന്നെ വിഷയങ്ങളിലെ ആഴത്തിലുള്ള അറിവും പ്രായോഗിക തലത്തിലെ പരിജ്ഞാനവും വളരെ പരിമിതമായ സമയത്തിനുള്ളിൽ ലഭിക്കുന്നില്ല. അതിനുള്ള വിദഗ്ധ പരിശീലനം നൽകുന്നതിനാണ് ഇന്ത്യയിലെ തന്നെ എൻട്രൻസ് പരീക്ഷാ പരിശീലന മേഖലയിൽ പ്രവർത്തി പരിചയവും വൈദഗ്ധ്യവുമുള്ള അധ്യാപകരെ ഐ.ഇ.ഇ.സി അവതരിപ്പിച്ചത്. ദീർഘ വീക്ഷണത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും തയ്യാറാക്കിയ പാഠ്യ പദ്ധതി പ്രകാരം എൻട്രൻസ് പരീക്ഷയെ അഭിമുഖീകരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യതോടെയാണ് ഈ ഹ്രസ്വ കാല കോഴ്സും ആരംഭിച്ചിരിക്കുന്നത്. ഈ ഹ്രസ്വകാല കോഴ്സിന് വളരെ പരിമിതമായ സീറ്റുകൾ മാത്രം ഉള്ളതിനാൽ അതിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ എത്രയും പെട്ടെന്ന് തന്നെ മഹൂസിലെ ഇന്ത്യൻ എക്സലന്റ് എജുക്കേഷൻ സെന്ററുമായി ബന്ധപ്പെടേണ്ടതാണെന്ന് മനേജ്മെന്റ് അറിയിച്ചു. ഫോൺ: 32332746, 32332709, 17344971.


