ബഹ്റൈനിൽ ഇന്ന് നബിദിനം
മനാമ : പ്രവാചകനായ മുഹമ്മദ് നബിയുടെ 1492ാമത് ജന്മദിനം ഇന്ന് ബഹ്റൈനിൽ ആഘോഷിക്കും. നബിദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ ഔഖാഫ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഔദ്യോഗിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ പണ്ധിതരും നേതാക്കളും സംബന്ധിക്കുന്ന ചടങ്ങിൽ പ്രവാചക പ്രകീർത്തനങ്ങളും ഉദ്ബോധന പ്രഭാഷണവും പ്രാർത്ഥനാ സദസ്സും നടക്കും.
ഇന്ന് നബിദിനം പ്രമാണിച്ച് സർക്കാർ, സർക്കാരിതര സ്ഥാനപങ്ങൾക്ക് അവധി പ്രഖ്യാപ്പിച്ചിട്ടുണ്ട്. വാരാന്ത്യ അവധികൾ കൂടി വരുന്നത് കാരണം ഫലത്തിൽ മൂന്ന് ദിവസം പൊതുവേ അവധിയുടെ ആലസ്യത്തിലാകും ബഹ്റൈൻ.


