ദേ­ശീ­യ സു­രക്ഷയിൽ വി­ട്ടു­വീ­ഴ്ച്ചയി­ല്ല : പ്രധാ­നമന്ത്രി­


മനാമ : രാജ്യത്തിന്റെ സുരക്ഷയെ ബാധിച്ചേക്കാവുന്നതോ പൗരന്മാർക്കിടയിൽ ഭീതി പടർത്തുന്നതോ വികസന പ്രക്രിയയെ തടസ്സപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതോ ആയ പ്രവർത്തനങ്ങളെ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പറഞ്ഞു. ദേശീയ സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരോടും പൗരന്മാരോടുമായി പ്രാദേശിക, ആഗോള വിഷയങ്ങളിൽ നടത്തിയ ചർച്ചക്കിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരതമൂലം മേഖല നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ജനങ്ങളുടെ ഇടയിൽ ബോധവൽക്കരണം നടത്തേണ്ട ആവശ്യകതയെപ്പറ്റിയും വ്യക്തമാക്കി.

ബഹ്‌റൈൻ രാജ്യം ചെറുതാണ്. എന്നാൽ ജനങ്ങളുടെ നേട്ടങ്ങളും പ്രതിബദ്ധതയും വളരെ വലുതാണ്. ശാസ്ത്ര − സാങ്കേതിക രംഗത്ത് പരിമിതികളില്ലാത്ത ലോകമായി ബഹ്‌റൈൻ വളർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനും, സുരക്ഷിതത്വത്തിനും, സ്ഥിരതയ്ക്കും വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed