ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പു വരുത്തും
ശബരിമല : തീർഥാടകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി മെച്ചപ്പെട്ട സുരക്ഷയും സുഖദർശനവും ഒരുക്കുകയാണ് പോലീസിന്റെ കടമയെന്ന് സന്നിധാനം സ്പെഷൽ ഓഫിസർ പി.കെ. മധു പറഞ്ഞു. പുതിയതായി ചുമതലയേറ്റ പോലീസുകാർക്ക് ആവശ്യമായ നിർദ്ദേ
ശങ്ങൾ നൽകുകയായിരുന്നു അദ്ദേഹം.
നീണ്ട വ്രതമെടുത്ത് കാനനപാതകൾ താണ്ടി ഏറെ ബുദ്ധിമുട്ടി എത്തുന്ന തീർഥാടകർക്ക് ആശ്വാസമാകാൻ പോലീസിനു കഴിയണമെന്നും മോശമായ പെരുമാറ്റം ഉണ്ടായാൽ സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് മുഴുവൻ അതു നാടണക്കേടാകുമെന്നും ഭക്തരോട് നല്ല രീതിയിലുള്ള പെരുമാറ്റം കാഴ്ചവയ്ക്കണമെന്നും അർപ്പണ മനോഭാവത്തോടെ ചിരിച്ച മുഖത്തോടെയാകണം പെരുമാറേണ്ടതെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഡ്യൂട്ടി സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നും പത്തിനും അന്പതിനും മധ്യേ പ്രായമായ സ്ത്രീകൾക്ക് സന്നിധാനത്തിൽ പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവിടെ അവരെ തടഞ്ഞു നിർത്തി ഉടൻ വിവരം പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കണമെന്നും അതിനപ്പുറത്തേക്ക് ഒന്നും ചെയ്യരുതെന്ന നിർദ്ദേശവും വച്ചിട്ടുണ്ട്.
വയർലസ് സെറ്റ് അത്യാവശ്യ സന്ദേശങ്ങൾ നൽകാനുള്ളതാണ്. പരിഭ്രാന്തി പരത്തുന്ന വിധത്തിൽ സന്ദേശങ്ങൾ നൽകരുത്. എന്തെങ്കിലും കണ്ട് ഭയന്നാൽ പോലും നിലവിളിയോടെ സന്ദേശങ്ങൾ അയയ്ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെയും രാത്രി 12 മുതൽ മൂന്നു വരെയും ട്രാക്ടറുകൾ ഓടുന്നതിന് അനുമതിയുണ്ട്. ഈ സമയത്ത് ട്രാക്ടറുകൾ കടത്തിവിടുന്നു എന്ന് ഉറപ്പ് വരുത്തണം. യൂണിഫോമിലോ പകുതി യൂണിഫോമിലോ പോലീസുകാർ ട്രാക്ടറിൽ കയറി യാത്ര ചെയ്യരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
കാനനക്ഷേത്രമായതിനാൽ വന്യജീവികൾ ഉണ്ടായിരിക്കും. വന്യജീവികളെ ണ്ടാൽ ഉടനെ കൺട്രോൾ റൂമിൽ വിവരം അറിയിക്കുക.വനപാലകരെ എത്തിച്ച് പരിഹാരം ഉണ്ടാക്കും. അല്ലാതെ അസ്വാഭാവികമായ സാഹചര്യം ഉണ്ടാക്കി തീർഥാടകരെ പരിഭ്രാന്തരാക്കാൻ അനുവദിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഒട്ടേറെ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സേവനത്തിനുണ്ട്.


