പൊതു ചിലവിന്മേൽ നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി


മനാമ : അനാവശ്യ ചെലവുകൾ ഒഴിവാക്കിയും വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയും ഗവൺമെന്റിന്റെ പൊതു ചെലവുകൾ നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ നിർദ്ദേശിച്ചു. ഇന്നലെ ഗുദൈബിയ കൊട്ടാരത്തിൽ നടന്ന പതിവ് ക്യാബിനറ്റ് യോഗത്തിലാണ് നിർദ്ദേശങ്ങൾ നൽകിയത്.  
 
മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനായി നടപടിക്രമങ്ങൾ പൂർത്തിയാക്കാനും പ്രധാനമന്ത്രി നിർദേശം നൽകി. ബഡ്ജറ്റിൽ അവതരിപ്പിച്ച സർക്കാർ പ്രോജക്ടുകൾ വേഗത്തിലാക്കാനും മുൻനിശ്ചയിച്ച പ്രകാരം അവ പൂർത്തീകരിക്കനാമെന്നും നിർദ്ദേശമുണ്ട്. 2017 - 18 സംമ്പത്തീക വർഷത്തെ നിയമനിർമാണ ചട്ടപ്രകാരം ജനറൽ ബജറ്റിന്റെ അടിസ്ഥാനത്തിലാണ് നിർദേശങ്ങൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed