മനോഷ് കോരയ്ക്ക് യാത്ര അയപ്പ് നൽകി


പ്രദീപ് പുറവങ്കര

മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി സെക്രട്ടറി, വൈസ് പ്രസിഡന്റ്,ജോയിന്റ് സെക്രട്ടറി,മാനേജിങ് കമ്മറ്റി ഭാരവാഹി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച ശ്രീ മനോഷ് കോരയ്ക്ക് സെന്റ് പീറ്റേഴ്സ് ഇടവക യാത്ര അയപ്പ് നൽകി. ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്ക്കോപ്പ അധ്യക്ഷത വഹിച്ചു. റവ. ഫാ. സ്റ്റീഫൻ ഞാനാമാറ്റം, റവ. ഫാ. സോജിൻ കുറുന്തോട്ടത്തിൽ, ഡീക്കൻ മാത്യൂസ് ചെറിയാൻ, സണ്ടേ സ്കൂൾ ഹെഡ്മാസ്റ്റർ ചാണ്ടി ജോഷ്വാ, ഇടവകാംഗവും, ഒ. ഐ. സി. സി. മുൻ ദേശീയ അധ്യക്ഷനുമായ ബിനു കുന്ദന്താനം, ഇടവകാംഗങ്ങളായ ഷാജു ഇട്ടിയാവിര, മാത്യു വർക്കി, പ്രജീഷ് ജോൺ തരകൻ, ബിജു തേലപ്പിള്ളി, എന്നിവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. ഇടവകയുടെ ഉപഹാരം ഇടവക വികാരി മനോഷ് കോരയ്ക്ക് സമ്മാനിച്ചു. ശ്രീ. മനോഷ് കോര മറുപടി പ്രസംഗം നടത്തി. ഇടവക സെക്രട്ടറി ബെന്നി. പി. മാത്യു സ്വാഗതം ആശംസിച്ച യോഗത്തിൽ ട്രഷറർ ലിജോ കെ. അലക്സ് കൃതജ്ഞതയും രേഖപ്പെടുത്തി.

article-image

adsadssa

You might also like

  • Lulu Exchange
  • Straight Forward

Most Viewed