ഐ.സി.എഫ് സജീവ പ്രവർത്തകൻ അൻവർ കൊണ്ടോട്ടി ബഹ്റൈനിൽ നിര്യാതനായി
പ്രദീപ് പുറവങ്കര
ബഹ്റൈനിലെ ഐ.സി.എഫ് പ്രവർത്തകനും മലപ്പുറം സ്വദേശിയുമായ അൻവർ കൊണ്ടോട്ടി (52) ഹൃദയാഘാതം മൂലം അന്തരിച്ചു. ഐ.സി.എഫ് സൽമാബാദ് യൂനിറ്റ് ഭാരവാഹിയായി ദീർഘകാലമായി പ്രവർത്തിച്ചു വരികയായിരുന്നു. ഫസീലയാണ് ഭാര്യ. ലുബ്ന, ലബീബ്, ഷബീബ് എന്നിവരാണ് മക്കൾ. ബഹ്റൈനിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു.
adswads

