വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് നേരെ കൊച്ചിയിൽ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം


ഷീബ വിജയൻ

കൊച്ചി: സ്കൂൾ കലോത്സവ സംഘാടക സമിതി യോഗത്തിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് നേരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. യോഗം നടക്കുന്ന എറണാകുളം ടൗൺ ഹാളിന് സമീപം വെച്ചാണ് പ്രവർത്തകർ മന്ത്രിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി വീശിയത്.

മന്ത്രിയുടെ വാഹനം എത്തിയ ഉടൻ തന്നെ പ്രവർത്തകർ പ്രതിഷേധവുമായി പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം ഉടൻ തന്നെ ഇടപെട്ട് പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ മാറ്റിയ ശേഷമാണ് മന്ത്രിയുടെ വാഹനത്തിന് കടന്നുപോകാൻ വഴിയൊരുക്കിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിന് പിന്നാലെ, മുഖ്യമന്ത്രി അടക്കമുള്ള ഭരണപക്ഷ നേതാക്കൾക്ക് നേരെ യുവമോർച്ച ആരംഭിച്ച കരിങ്കൊടി പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ഈ സംഭവവും.

article-image

DSDFSDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed