കുടുംബ സൗഹൃദ വേദി കേക്ക് മുറിച്ച് കേരളപ്പിറവി ആഘോഷിച്ചു


ശാരിക

മനാമ: കുടുംബ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി കേക്ക് മുറിച്ച് ആഘോഷിച്ചു. ചെയർമാൻ ഡി. കൃഷ്ണകുമാർ, രക്ഷാധികാരി അജിത്ത് കണ്ണൂർ എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചത്.

പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ബോബി പൊളിമൂട്ടിൽ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ചാരിറ്റി കൺവീനർ സെയ്ദ് ഹനീഫ്, മീഡിയ കോർഡിനേറ്റർ ജയേഷ് താന്നിക്കൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോദ് അരൂർ, അജിത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് ട്രഷറർ മണിക്കുട്ടൻ നന്ദി രേഖപ്പെടുത്തി.

article-image

ുഹുരകു

You might also like

  • Lulu Exchange
  • Straight Forward

Most Viewed