ഇന്ത്യൻ സ്‌കൂളിൽ ഇംഗ്ലീഷ് ദിനാഘോഷം സംഘടിപ്പിച്ചു; വിദ്യാർത്ഥികളുടെ സർഗ്ഗശേഷിക്ക് മാറ്റുകൂട്ടി വിവിധ മത്സരങ്ങൾ
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെ ഭാഷാപരമായ കഴിവുകളും സാഹിത്യാഭിരുചിയും സർഗ്ഗാത്മകതയും ഉയർത്തിക്കാട്ടുന്നതിനായി വിപുലമായ പരിപാടികളോടെ ഇംഗ്ലീഷ് ദിനം ആഘോഷിച്ചു. വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പ്രോത്സാഹിപ്പിക്കുന്നതിനും സാഹിത്യത്തോടുള്ള താല്പര്യം വളർത്തുന്നതിനുമായി സംഘടിപ്പിച്ച പരിപാടി സ്‌കൂൾ അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ശാന്തകുമാർ ദസരി, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ബിജു വാസുദേവൻ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ഇംഗ്ലീഷ് വകുപ്പ് മേധാവി ജി.ടി. മണി എന്നിവരും അധ്യാപകരും ചടങ്ങിൽ സാന്നിധ്യമായിരുന്നു. ദേശീയ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ സാഹിത്യ സെക്രട്ടറി ടാൻസിയ എൽസ സോണി സ്വാഗതം ആശംസിച്ചു.
asdd
തുടർന്ന് ഇംഗ്ലീഷ് ദിനാഘോഷത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ പ്രദർശനവും നടന്നു. 4 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സ്കൂൾ തലത്തിൽ വൈവിധ്യമാർന്ന മത്സരങ്ങളാണ് ഇംഗ്ലീഷ് വിഭാഗം ഒരുക്കിയത്. കൈയഴുത്ത്, ക്വിസ്, ചിത്ര വിവരണം, പോസ്റ്റർ നിർമ്മാണം, റോൾ-പ്ലേ, പുസ്തക കവർ ഡിസൈൻ, പുസ്തക അവലോകനം, സ്പോട്ട്ലൈറ്റ് ആക്ടിംഗ് ചലഞ്ച്, വാർത്താ വായന തുടങ്ങിയ ഇനങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരച്ചു.
sdasd
klhlkl
jgjg
വിദ്യാർത്ഥികൾ അവതരിപ്പിച്ച ആംഗ്യപ്പാട്ടും സൗണ്ട് ഓഫ് മ്യൂസിക് എന്ന ഹ്രസ്വനാടകവും പ്രശസ്ത സാഹിത്യ കഥാപാത്രങ്ങളുടെ വേഷപ്പകർച്ചയും കാണികളുടെ ശ്രദ്ധ നേടി. വിവിധ മത്സരങ്ങളിൽ വിജയികളായ കൈയഴുത്തിൽ സായി യുവന്തിക, ക്വിസിൽ ടീം സുധാ മൂർത്തി, ചിത്ര വിവരണത്തിൽ പുണ്യ ഷാജി, പോസ്റ്റർ നിർമ്മാണത്തിൽ തീർത്ഥ ലക്ഷ്മി, റോൾ-പ്ലേയിൽ സാൻവി ചൗധരി, ബുക്ക് കവർ ഡിസൈനിൽ ആദ്യ സമിറാൻ, പുസ്തകാവലോകനത്തിൽ സിയ സക്കറിയ, ആക്ടിംഗ് ചലഞ്ചിൽ ക്രിസ്വിൻ ബ്രാവിൻ, വാർത്താ വായനയിൽ ഷെൽട്ടൺ ഫെഡറിക് എന്നിവർ ഉൾപ്പെടെയുള്ളവർക്ക് രഞ്ജിനി മോഹൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
jhj,gh
അസിസ്റ്റന്റ് സാഹിത്യ സെക്രട്ടറി അമയ പ്രമിലാഷ് നന്ദി രേഖപ്പെടുത്തി. ആഘോഷങ്ങൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളെ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു.
jhjhg

