കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2026 പുരസ്കാരങ്ങൾ വിതരണം ചെയ്തു
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന എഡ്യൂക്കേഷൻ എക്സലൻസ് അവാർഡിന്റെ ആറാമത് എഡിഷൻ സംഘടിപ്പിച്ചു. ബഹ്റൈൻ ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മികച്ച വിജയം കൈവരിച്ച 37 വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. ബഹ്റൈനിൽ പഠിച്ച വിദ്യാർത്ഥികളും കേരളത്തിൽ പഠിച്ച കുട്ടികളുടെ രക്ഷിതാക്കളുമാണ് വിശിഷ്ടാതിഥികളിൽ നിന്ന് അവാർഡുകൾ ഏറ്റുവാങ്ങിയത്. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ എട്ടു വയസ്സുകാരി ഫെല്ലാ മെഹകിനെയും ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.
asdd
dfds
szdfsf
adasd
fdf
fdsdf
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മിഥുൻ മോഹൻ മുഖ്യപ്രഭാഷണവും വെബ്മീ സി.ഇ.ഒ ഹർഷ ശ്രീഹരി മോട്ടിവേഷണൽ പ്രഭാഷണവും നടത്തി. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും ചിൽഡ്രൻസ് പാർലമെന്റ് ഫിനാൻസ് മിനിസ്റ്റർ അമൃതശ്രീ ബിജു നന്ദിയും രേഖപ്പെടുത്തി. ചിൽഡ്രൻസ് പാർലമെന്റ് പ്രതിനിധികളും ഓർഗനൈസിങ് കമ്മിറ്റി ഭാരവാഹികളും ചടങ്ങിന്റെ ഏകോപനം നിർവ്വഹിച്ചു.
asdasd

