മന്ത്രി പി.സി. വിഷ്ണുനാഥിന് കൊല്ലം പ്രവാസി അസോസിയേഷന്റെ ആദരം
പ്രദീപ് പുറവങ്കര
മനാമ: ഹ്രസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ കേരള സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രിയും കുണ്ടറ മണ്ഡലം എം.എൽ.എയുമായ പി.സി. വിഷ്ണുനാഥിനെ കൊല്ലം പ്രവാസി അസോസിയേഷൻ (KPA) ആദരിച്ചു.
ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന മലയാളം പാഠശാലയുടെ ഈ വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ചടങ്ങിൽ വെച്ച് അസോസിയേഷന്റെ ഈ വർഷത്തെ സുവനീർ മന്ത്രിക്ക് കൈമാറി.
കെ.പി.എ. പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ, അസിസ്റ്റന്റ് ട്രഷറർ സിദ്ധീക്ക് ഷാൻ എന്നിവർ ചേർന്ന് മന്ത്രിക്കുള്ള ഉപഹാരം നൽകി. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
vxvxv

