കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ 'പൂവിളി 2026' ഓണാഘോഷം: ലോഗോ പ്രകാശനം ചെയ്തു


പ്രദീപ് പുറവങ്കര

കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന 2026-ലെ ഓണാഘോഷ പരിപാടിയായ 'പൂവിളി 2026'-ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോണാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

അസോസിയേഷൻ ആക്ടിംഗ് പ്രസിഡൻറ് ഹർഷ ശ്രീഹരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി നിജിൽ രമേഷ് സ്വാഗതം ആശംസിച്ചു. മുൻ പ്രസിഡൻറ് റിതിൻരാജ് ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്ത യോഗത്തിൽ മെമ്പർഷിപ് സെക്രട്ടറി ലിബീഷ് വി. നന്ദി രേഖപ്പെടുത്തി. ആഘോഷത്തിന്റെ ഭാഗമായുള്ള വരുംദിനങ്ങളിലെ വൈവിധ്യമാർന്ന പരിപാടികൾ വിജയിപ്പിക്കാൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

article-image

ff

You might also like

  • Lulu Exchange
  • Straight Forward

Most Viewed