തൊഴിൽ വിപണിയിലെ പരിശോധന ശക്തമാക്കി എൽഎംആർഎ; ആദ്യ പകുതിയിൽ 21,000-ലധികം പരിശോധനകൾ
പ്രദീപ് പുറവങ്കര
മനാമ: തൊഴിൽ വിപണിയുടെ സ്ഥിരതയും മത്സരക്ഷമതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 2026-ന്റെ ആദ്യ പകുതിയിൽ വാണിജ്യ സ്ഥാപനങ്ങളിലും മാർക്കറ്റുകളിലുമായി 21,000-ലധികം പരിശോധനകൾ നടപ്പിലാക്കിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.
തൊഴിൽ, നിയമകാര്യ മന്ത്രി യൂസഫ് ബിൻ അബ്ദുൽഹുസൈൻ ഖലാഫിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി ചേർന്ന എൽഎംആർഎ ഭരണസമിതി യോഗത്തിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയത്. യോഗത്തിൽ ഭരണസമിതി അംഗങ്ങളും എൽഎംആർഎ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിബ്രാസ് മുഹമ്മദ് താലിബും പങ്കെടുത്തു.
തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും നിയന്ത്രണങ്ങളും മേൽനോട്ടങ്ങളും ശക്തമാക്കുന്നതിനുമുള്ള ദേശീയ സ്ട്രാറ്റജിക് പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. ഇതിന്റെ ഭാഗമായി വർഷത്തിന്റെ ആദ്യ ആറുമാസത്തിനിടെ വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് 625 സംയുക്ത പരിശോധന ക്യാമ്പയിനുകളും എൽഎംആർഎ നടത്തി.
ഡിജിറ്റൽ സേവനങ്ങളുടെ കാര്യത്തിൽ വലിയ പുരോഗതി കൈവരിച്ചതായി സിഇഒ നിബ്രാസ് താലിബ് വ്യക്തമാക്കി. 2026-ന്റെ ആദ്യ പകുതിയിൽ അതോറിറ്റി നൽകിയ ആകെ സേവനങ്ങളുടെ 85 ശതമാനവും ഇലക്ട്രോണിക് സംവിധാനങ്ങൾ വഴിയാണ് ലഭ്യമാക്കിയത്. ബഹ്റൈന്റെ സാമ്പത്തിക മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും നിക്ഷേപ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമുള്ള നടപടികളും യോഗം വിലയിരുത്തി.
sdfsf

