നാട്ടിൽ സ്നേഹക്കൂട്ടായ്മയൊരുക്കി കെപിഎ ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
കൊല്ലം: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (KPA Bahrain) നാട്ടിലവധിക്കെത്തിയ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി സ്നേഹക്കൂട്ടായ്മ സംഘടിപ്പിച്ചു. കായൽക്കാഴ്ചകൾ ആസ്വദിച്ച് ഹൗസ്‌ബോട്ടിൽ നടത്തിയ കുടുംബസംഗമം പ്രവാസജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി സൗഹൃദം പുതുക്കാനും പരസ്പര ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും വേദിയായി. വിവിധ വിനോദപരിപാടികളിലും കുട്ടികളും മുതിർന്നവരും സജീവമായി പങ്കെടുത്തു.
sdfsdf
ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ഓർഗനൈസിങ് സെക്രട്ടറി അനൂപ് തങ്കച്ചൻ, എക്സ്-പ്രവാസി കൺവീനർ കിഷോർ കുമാർ, രക്ഷാധികാരി ബിനോജ് മാത്യു, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സജീവ് ആയൂർ, ലിനീഷ് പി. ആചാരി, റജിമോൻ ബേബിക്കുട്ടി, ജില്ലാ കമ്മിറ്റി അംഗം മുനീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായ രീതിയിൽ കുടുംബസംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
cbccv

