തൊഴിലാളികൾക്കായി സാമ്പത്തിക അവബോധ ക്ലാസ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: തൊഴിലാളികളിൽ വ്യക്തിഗത സാമ്പത്തിക മാനേജ്‌മെന്റിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) ബഹ്‌റൈൻ ചാപ്റ്ററുമായി ചേർന്ന് സാമ്പത്തിക അവബോധ ക്ലാസ് സംഘടിപ്പിച്ചു. റാസ് സുവൈദിലെ നാസ് കോർപ്പറേഷൻ ക്യാമ്പിൽ നടന്ന വർക്ക്‌ഷോപ്പിൽ നൂറിലധികം തൊഴിലാളികൾ പങ്കെടുത്തു.

ബജറ്റിങ്, സമ്പാദ്യം, കടമെടുപ്പ്, നിക്ഷേപ-ഇൻഷുറൻസ് പദ്ധതികൾ എന്നിവയ്‌ക്കൊപ്പം വ്യാജ ഫോൺ കോളുകൾ, വായ്പാ തട്ടിപ്പുകൾ തുടങ്ങിയ സാമ്പത്തിക ചതിക്കുഴികളെക്കുറിച്ചും തൊഴിലാളികൾക്ക് വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകി.

ICAI ബഹ്‌റൈൻ ചാപ്റ്റർ ചെയർപേഴ്‌സൺ CA വിനോദ് റാത്തി, CA കൗശലേന്ദ്ര മംഗ്ലുനിയ, CA അരുൺ കോട്‌വാനി, CA അനിമ ജഗദീഷ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സഹകരിച്ച ICAI ടീമിന് ICRF വൈസ് ചെയർമാൻ പങ്കജ് നല്ലൂരും, പരിപാടി സംഘടിപ്പിച്ചതിന് നാസ് കോർപ്പറേഷൻ ഒക്യുപേഷണൽ ഹെൽത്ത് സ്പെഷ്യലിസ്റ്റ് റെജി എബ്രഹാമും നന്ദി അറിയിച്ചു.

article-image

fdhfh

You might also like

  • Lulu Exchange
  • Straight Forward

Most Viewed