രാത്രികാല നിർമാണ അനുമതി സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാക്കി ആഭ്യന്തര മന്ത്രാലയം


പ്രദീപ് പുറവങ്കര

പാർപ്പിട മേഖലകളിലെ വൈകുന്നേരങ്ങളിലെയും രാത്രി വൈകിയുമുള്ള നിർമാണ പ്രവർത്തനങ്ങൾക്കുള്ള അനുമതി നൽകുന്ന സേവനം ആഭ്യന്തര മന്ത്രാലയം പൂർണ്ണമായും ഡിജിറ്റലാക്കി ഉന്നതുയർത്തി.

പൂർണ്ണമായ ഓട്ടോമേഷനിലൂടെയും ലളിതമാക്കിയ അപേക്ഷാ രീതിയിലൂടെയും മുൻപ് അഞ്ച് പ്രവൃത്തിദിവസങ്ങൾ എടുത്തിരുന്ന പ്രൊസസിംഗ് സമയം ഇപ്പോൾ രണ്ട് ദിവസമായി കുറയ്ക്കാൻ ഇതിലൂടെ സാധിച്ചു.

സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് മന്ത്രാലയത്തിന്റെ ഡെവലപ്‌മെന്റ് ടീം തലവനും ഹ്യൂമൻ റിസോഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുമായ മേജർ ജനറൽ ആദിൽ അബ്ദുള്ള അമീൻ പറഞ്ഞു.

article-image

erewrwe

You might also like

  • Lulu Exchange
  • Straight Forward

Most Viewed