ബഹ്‌റൈൻ - മലേഷ്യ നേരിട്ടുള്ള വിമാന സർവീസുകൾ സെപ്റ്റംബർ 29 മുതൽ: ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് ഗൾഫ് എയർ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ (BAH) നിന്ന് മലേഷ്യയിലെ കോലാലംപൂർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് (KUL) നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചു. 2026 സെപ്റ്റംബർ 29 മുതൽ ആരംഭിക്കുന്ന സർവീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് കമ്പനി ഔദ്യോഗികമായി തുറന്നു.

അന്താരാഷ്ട്ര നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിന്റെയും ബഹ്‌റൈനും മലേഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി. കോലാലംപൂരിനെ സ്ഥിരം സർവീസ് കേന്ദ്രമായി ഉൾപ്പെടുത്തിയത് ഗൾഫ് എയറിന്റെ നെറ്റ്‌വർക്ക് തന്ത്രത്തിലെ പ്രധാന നാഴികക്കല്ലാണ്. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നിലേക്ക് നേരിട്ടുള്ള യാത്ര സാധ്യമാക്കുന്നതിനൊപ്പം യാത്രക്കാർക്ക് വർഷം മുഴുവൻ ലഭ്യമാകുന്ന മികച്ച യാത്രാ അവസരങ്ങളാണ് ഇതുവഴി തുറക്കപ്പെടുന്നത്.

2026 ഒക്ടോബർ 2 മുതൽ 4 വരെ സെപാങ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന 'ഫോർമുല 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ് 2026 ഇൻ മലേഷ്യ'യുടെ ടൈറ്റിൽ സ്പോൺസർ കൂടിയാണ് ഗൾഫ് എയർ. ഈ ലോകോത്തര കായിക മാമാങ്കത്തിലേക്ക് കായിക പ്രേമികളെയും യാത്രക്കാരെയും എത്തിക്കാൻ പുതിയ സർവീസിലൂടെ സാധിക്കുമെന്ന് ഗൾഫ് എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാർട്ടിൻ ഗൗസ് പറഞ്ഞു.
മത്സര വാരത്തിന് മുന്നോടിയായി ഉയരുന്ന യാത്രാ ആവശ്യകത പരിഗണിച്ച് കൂടുതൽ സർവീസുകൾ ഉൾപ്പെടുത്തിയുള്ള ഷെഡ്യൂളായിരിക്കും കമ്പനി പുറത്തിറക്കുക. റേസിന് ശേഷവും കോലാലംപൂരിലേക്കുള്ള സർവീസുകൾ ഗൾഫ് എയറിന്റെ സ്ഥിരം ഷെഡ്യൂളിന്റെ ഭാഗമായി തുടരും.

വിമാന ടിക്കറ്റുകൾ ഗൾഫ് എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (gulfair.com), മൊബൈൽ ആപ്പ്, മറ്റ് യാത്രാ ഏജൻസികൾ എന്നിവ വഴി ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്.

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed