വിസ്‌ഡം വനിതാ സംഗമം ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
മനാമ: ഒക്ടോബർ മാസത്തിൽ നടക്കാനിരിക്കുന്ന ഫാമിലി കോൺഫറൻസിന്റെ പ്രചാരണാർത്ഥം വിസ്‌ഡം വിമൺ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച വനിതാ സംഗമം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
'കുടുംബിനികൾ ഖുർആനിൻ തണലിൽ' എന്ന ശീർഷകത്തിൽ ഹൂറ റയ്യാൻ മദ്രസ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. വിസ്‌ഡം വിമൺ ജനറൽ സെക്രട്ടറി സെൽവ അബ്ദുള്ള ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
രണ്ട് ഘട്ടങ്ങളായാണ് പരിപാടി നടന്നത്. ആദ്യ സെഷനിൽ 'ഖുർആനും നമ്മളും; ഒരു ആത്മവിചാരണ' എന്ന വിഷയത്തിൽ വസീം അഹ്മദ് അൽ ഹികമിയും, രണ്ടാം സെഷനിൽ 'ഖുർആൻ; പകരുക ഈ വെളിച്ചം' എന്ന വിഷയത്തിൽ സ്വാലിഹ് അൽ ഹികമിയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഖുർആൻ പഠനത്തിലൂടെ കൈവന്ന ജീവിതാനുഭവങ്ങൾ പഠിതാവായ നഫീസത്തുൽ മിസ്രി സദസ്സുമായി പങ്കുവെച്ചു. ചടങ്ങിൽ QHLS, QVP പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചു. സൽമ മെഹ്‌ജൂബ നന്ദി രേഖപ്പെടുത്തി.
dgdfg

