എയർ ഏഷ്യയുടെ ക്വാലാലംപൂർ - ബഹ്‌റൈൻ - ലണ്ടൻ സർവീസ് 2027 മാർച്ച് വരെ നീട്ടി
പ്രദീപ് പുറവങ്കര
മനാമ: കുലാലംപൂരിൽ നിന്ന് ബഹ്‌റൈൻ വഴി ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന വിമാന സർവീസ് എയർ ഏഷ്യ വീണ്ടും നീട്ടിവെച്ചതായി റിപ്പോർട്ട്. സർവീസ് ആരംഭിക്കുന്നത് 2027 മാർച്ചിലേക്ക് മാറ്റിയെന്നാണ് വിവരങ്ങൾ.
ഈ വർഷം ഓഗസ്റ്റ് 27-ന് സർവീസ് തുടങ്ങാനായിരുന്നു ഏറ്റവും ഒടുവിൽ പദ്ധതിയിട്ടിരുന്നത്. എന്നാൽ എയർ ഏഷ്യ തങ്ങളുടെ പുതിയ സർവീസ് പട്ടികയിൽ നിന്ന് ഈ റൂട്ട് ഒഴിവാക്കിയതായി വ്യോമയാന ഷെഡ്യൂൾ ട്രാക്കറായ 'എയ്‌റോ റൂട്ട്സ്' (വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ ഈ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിംഗുകളും കമ്പനി നിർത്തിവെച്ചിട്ടുണ്ട്.
fsfd

