പ്രതിഷേധം ഫലം കണ്ടു: നീറ്റ് വിവാദത്തിൽ ഒടുവിൽ ധർമേന്ദ്ര പ്രധാൻ പടിയിറങ്ങി


ശാരിക 

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ സിജെപിയും പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചുനൽകി. സിജെപിയും കേന്ദ്ര സർക്കാരും തമ്മിലുള്ള മൂന്നാം വട്ട ചർച്ചയ്ക്ക് മണിക്കൂറുകൾക്ക് മുമ്പാണ് എക്സ് (X) അക്കൗണ്ടിലൂടെ അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

ഡൽഹിയിലെ ജന്തർമന്തറിൽ ഒരു മാസത്തിലേറെയായി സമരം നടത്തുന്ന പ്രതിഷേധക്കാരുടെ പ്രധാന ആവശ്യമായിരുന്നു ധർമേന്ദ്ര പ്രധാന്‍റെ രാജി. കേന്ദ്ര സർക്കാർ ധർമേന്ദ്ര പ്രധാനെ പുറത്താക്കാതെ ഒരു ചർച്ചയ്ക്കും ഇല്ലെന്ന് ശനിയാഴ്ച രാവിലെ സിജെപി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിർണായകമായ രാജി പ്രഖ്യാപനം ഉണ്ടായത്.

article-image

efef

You might also like

  • Lulu Exchange
  • Straight Forward

Most Viewed