ഐവൈസിസി ക്രിക്കറ്റ് ടൂർണമെന്റിൽ മനാമ ഏരിയയ്ക്ക് കിരീടം; ലിജിൻ മാത്യു ടൂർണമെന്റിലെ മികച്ച താരം


പ്രദീപ് പുറവങ്കര

മനാമ: ഐവൈസിസി (IYCC) ബഹ്റൈൻ ടുബ്ലി-സൽമാബാദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ 'വിഷ്ണു മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിൽ' മനാമ ഏരിയ ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഹിദ്ദ് ഏരിയ കമ്മിറ്റിയെ പരാജയപ്പെടുത്തിയാണ് മനാമ ഏരിയ കിരീടം ചൂടിയത്. മികച്ച പ്രകടനം കാഴ്ചവെച്ച ഹിദ്ദ് ഏരിയ കമ്മിറ്റി റണ്ണറപ്പ് ട്രോഫി സ്വന്തമാക്കി.

ടൂർണമെന്റിലുടനീളം മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഹിദ്ദ് ഏരിയ കമ്മിറ്റിയുടെ ലിജിൻ മാത്യു കളിയിലെ മികച്ച ബാറ്റ്സ്മാനായും, 'മാൻ ഓഫ് ദി ടൂർണമെന്റ്' ആയും തിരഞ്ഞെടുക്കപ്പെട്ടു. നാല് ഇന്നിങ്സുകളിൽ നിന്നായി 121 റൺസ് അടിച്ചുകൂട്ടിയാണ് ലിജിൻ ഈ ഇരട്ട നേട്ടത്തിന് അർഹനായത്.

നാല് വിക്കറ്റുകൾ വീഴ്ത്തി മികച്ച ബോളിങ് പ്രകടനം പുറത്തെടുത്ത റിഫാ ഏരിയയുടെ നസർ ടൂർണമെന്റിലെ മികച്ച ബൗളർക്കുള്ള പുരസ്കാരം കരസ്ഥമാക്കി. മികച്ച ഫീൽഡർക്കുള്ള പുരസ്കാരത്തിന് ഇർഫാദ് അർഹനായപ്പോൾ, ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചായി മനാമ ഏരിയയുടെ ജലീൽ തിരഞ്ഞെടുക്കപ്പെട്ടു.

പ്രവാസി കായികപ്രേമികൾ ആവേശത്തോടെ മാറ്റുരച്ച ടൂർണമെന്റിലെ മത്സരങ്ങൾ പ്രമുഖ അമ്പയർ മാർട്ടിൻ തോമ്പ്ര നിയന്ത്രിച്ചു. ഐവൈസിസി ഭാരവാഹികളും കായിക വിഭാഗം പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.

article-image

asdad

You might also like

  • Lulu Exchange
  • Straight Forward

Most Viewed