സമസ്തയുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജമേകാൻ എസ് കെ എസ് എസ് എഫ് പ്രതിജ്ഞാബദ്ധരാകണം: റഷീദ് ഫൈസി വെള്ളായിക്കോട്
പ്രദീപ് പുറവങ്കര
മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആദർശപ്രചാരണവും പ്രവർത്തനങ്ങളും കൂടുതൽ ജനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി എസ് കെ എസ് എസ് എഫ് പ്രവർത്തകർ പ്രതിജ്ഞാബദ്ധരായി കർമ്മരംഗത്ത് സജീവമാകണമെന്ന് പ്രമുഖ പണ്ഡിതൻ റഷീദ് ഫൈസി വെള്ളായിക്കോട് ആഹ്വാനം ചെയ്തു. എസ് കെ എസ് എസ് എഫ് ബഹ്റൈൻ, സമസ്ത ഗലാലി ഏരിയയിൽ സംഘടിപ്പിച്ച 'യൂണിറ്റ് പൾസ്' പരിപാടിയിൽ വെർച്വൽ അതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത ബഹ്റൈൻ സംഘടിപ്പിക്കുന്ന 'സാദുൽ മുത്തഖീൻ' (Zad Almuthaqeen) ത്രൈമാസ ക്യാമ്പിന്റെ ഭാഗമായി, "ഒറ്റ മനസ്സ്, ഒരേ ദിശയിൽ" എന്ന ശീർഷകത്തിൽ എസ് കെ എസ് എസ് എഫ് ബഹ്‌റൈൻ നടത്തുന്ന യൂണിറ്റ് പൾസിന്റെ രണ്ടാമത്തെ സെഷനാണ് ഗലാലി ഏരിയയിൽ അരങ്ങേറിയത്. സമസ്ത ബഹ്‌റൈൻ ജോയിന്റ് സെക്രട്ടറി ഷഹീം ദാരിമി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
സമസ്ത ബഹ്റൈൻ ഓർഗനൈസിംഗ് സെക്രട്ടറി മജീദ് ചോലക്കോടിന്റെ നേതൃത്വത്തിൽ പരിപാടിയിൽ പങ്കെടുത്ത അംഗങ്ങളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ പരിചയപ്പെടൽ വേറിട്ടൊരു അനുഭവമായി മാറി. സമസ്ത ബഹ്റൈൻ ഗലാലി ഏരിയ പ്രസിഡന്റ് നാസർ ജൗധർ, ജനറൽ സെക്രട്ടറി ഇർഷാദ് പാലത്തിങ്ങൽ, ഓർഗനൈസിംഗ് സെക്രട്ടറി ഹാരിസ് മുണ്ടേരി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.
സമസ്‌ത മനാമ ഏരിയ സെക്രട്ടറി അബ്‌ദുൽ റൗഫ്, എസ് കെ എസ് എസ് എഫ് ജോയിന്റ് സെക്രട്ടറിമാരായ അഹമ്മദ് മുനീർ, മുഹമ്മദ് പെരിന്തൽമണ്ണ, പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ അഷ്റഫ്, ഷംഷീർ, യാസർ അറഫാത്ത്, ഉനൈസ്, സിയാദ്, അബ്ദുൽ ജബ്ബാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സമസ്‌ത ഗലാലി ഏരിയ നേതാക്കളും എസ് കെ എസ് എസ് എഫ് ഏരിയ കൺവീനർമാരായ അബ്ദുൾ ഗഫൂർ, സ്വാദിഖ് ഒഞ്ചിയം എന്നിവർ പരിപാടികൾക്ക് കൂട്ടായ നേതൃത്വം നൽകി. എസ് കെ എസ് എസ് എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അനസ് ഹസനി സ്വാഗതവും, ജോയിന്റ് സെക്രട്ടറി ഷാജഹാൻ കടലായി നന്ദിയും രേഖപ്പെടുത്തി.
fgdfg

