മൈത്രി ബഹ്‌റൈൻ ലോയൽറ്റി പ്ലെഡ്ജും ഒപ്പ് ശേഖരണവും സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ സാമൂഹിക, ജീവകാരുണ്യ, സാംസ്കാരിക രംഗങ്ങളിൽ ഒരു പതിറ്റാണ്ടായി സജീവ സാന്നിധ്യമായ 'മൈത്രി ബഹ്റൈൻ', രാജ്യത്തിന്റെ ഭരണനേതൃത്വത്തോടുള്ള ആദരവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതിനായി ലോയൽറ്റി പ്ലെഡ്ജും (Loyalty Pledge) ഒപ്പ് ശേഖരണവും സംഘടിപ്പിച്ചു.

ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയോടും ബഹ്റൈൻ ഭരണകൂടത്തോടുമുള്ള സ്നേഹത്തിന്റെയും കൂറിന്റെയും പ്രതീകമായാണ് പ്രവാസി സമൂഹം ഒത്തുചേർന്ന് ഈ പരിപാടി സംഘടിപ്പിച്ചത്. കോവിഡ് കാലഘട്ടത്തിലും അതിനുശേഷവും ഉൾപ്പെടെ പ്രവാസി സമൂഹത്തോട് ബഹ്റൈനും ഇവിടുത്തെ ഭരണകൂടവും പുലർത്തുന്ന സമാനതകളില്ലാത്ത കരുതലിനും പിന്തുണയ്ക്കും ചടങ്ങിൽ മൈത്രി ബഹ്‌റൈൻ ഭാരവാഹികൾ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

മൈത്രി ബഹ്റൈൻ പ്രസിഡന്റ്‌ സലിം തയ്യിൽ, ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രവാസികൾക്ക് സുരക്ഷിതമായി ജീവിക്കാനും തൊഴിലെടുക്കാനും അനുകൂലമായ സാഹചര്യം ഒരുക്കുന്ന ബഹ്‌റൈൻ്റെ ഉദാരമായ നിലപാടുകളെ ചടങ്ങിൽ പങ്കെടുത്തവർ പ്രകീർത്തിച്ചു.

മൈത്രി ഭാരവാഹികളായ വൈസ് പ്രസിഡന്റ്‌ നൗഷാദ് മഞ്ഞപ്പാറ, ട്രഷറർ അബ്ദുൾ ബാരി, ജോയിന്റ് സെക്രട്ടറി ഷബീർ ക്ലാപ്പന, ചാരിറ്റി കൺവീനർ അൻവർ ശൂരനാട്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അൻസാർ തേവലക്കര, ഷറഫുദ്ദീൻ അസീസ്, അജാസ്, ഷിറോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രവാസി സമൂഹത്തിലെ നിരവധി പ്രമുഖരും സംഘടനാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ച് ഒപ്പുകൾ രേഖപ്പെടുത്തി.

article-image

dsgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed