വിലക്കയറ്റവും കാലാവധി കഴിഞ്ഞ സാധനങ്ങളുടെ വിൽപ്പനയും; മനാമയിൽ വ്യാപാര സ്ഥാപനം മന്ത്രാലയം പൂട്ടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: തലസ്ഥാന ഗവർണറേറ്റിൽ പ്രവർത്തിക്കുന്ന ഒരു വ്യാപാര സ്ഥാപനം വ്യവസായ-വാണിജ്യ മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ വിഭാഗം ഭരണപരമായി പൂട്ടിപ്പൂട്ടിപ്പിച്ചു. മന്ത്രാലയം നടത്തുന്ന പതിവ് പരിശോധനകളുടെ ഭാഗമായാണ് നടപടി. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതും നിയമവിരുദ്ധവുമായ നിരവധി ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തിര നടപടി സ്വീകരിച്ചത്.
അടിസ്ഥാന ഭക്ഷ്യവസ്തുക്കൾക്ക് ന്യായമായ കാരണങ്ങളില്ലാതെ വില വർദ്ധിപ്പിക്കുക, സാധനങ്ങളുടെ വില പ്രദർശിപ്പിക്കാതിരിക്കുക, ഷെൽഫിൽ പരസ്യം ചെയ്ത വിലയും ബില്ലിംഗ് കൗണ്ടറിൽ ഈടാക്കുന്ന വിലയും തമ്മിൽ വ്യത്യാസം വരുത്തുക തുടങ്ങിയ ലംഘനങ്ങളാണ് സ്ഥാപനത്തിൽ കണ്ടെത്തിയത്. കൂടാതെ, കാലാവധി കഴിഞ്ഞ (Expired) ഉൽപ്പന്നങ്ങൾ വിൽപനയ്ക്കായി പ്രദർശിപ്പിച്ചതായും പരിശോധനയിൽ തെളിഞ്ഞു.
ഉപഭോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും വിപണിയിലെ സ്ഥിരത നിലനിർത്താനും നിയമലംഘകർക്കെതിരെ പരമാവധി നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
sdfdsf

