'ഫാമിലി കോൺഫറൻസ്' പോസ്റ്റർ പ്രകാശനം ചെയ്തു


പ്രദീപ് പുറവങ്കര

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം, വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'ഫാമിലി കോൺഫറൻസി'ന്റെ പോസ്റ്റർ പ്രകാശനം ഹൂറ റയ്യാൻ സെന്ററിൽ വെച്ച് നടന്നു. "വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം" എന്ന ശീർഷകത്തിൽ ഒക്ടോബർ 30 വെള്ളിയാഴ്ചയാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്.

കുടുംബശൈഥില്യങ്ങൾ വർദ്ധിച്ചുവരുന്ന സമകാലീന സാഹചര്യത്തിൽ, ഉത്തമവും സുരക്ഷിതവുമായ കുടുംബജീവിതം എങ്ങനെ സാധ്യമാക്കാം എന്ന ചർച്ചകൾക്കാണ് കോൺഫറൻസ് വേദിയാകുന്നത്. കേരളത്തിൽ വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ നടത്തിവരുന്ന ഫാമിലി കോൺഫറൻസുകളുടെ തുടർച്ചയായാണ് ബഹ്‌റൈനിലും ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

പുതുതലമുറയിൽ ധാർമ്മിക-സദാചാര മൂല്യങ്ങൾ വളർത്തിയെടുക്കുക, കുടുംബബന്ധങ്ങൾ ദൃഢമാക്കുക എന്നിവ ലക്ഷ്യമിട്ട് വിപുലമായ പരിപാടികളാണ് കോൺഫറൻസിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ഇതിനായി പ്രത്യേക പഠന സെഷനുകൾ, സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക വേദികൾ, കൗൺസിലിംഗ് സെന്ററുകൾ, കൗമാരക്കാർക്കായുള്ള മോട്ടിവേഷൻ ക്ലാസുകൾ എന്നിവയും ഉണ്ടായിരിക്കും.

ചടങ്ങിൽ ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ, ഓർഗനൈസിംഗ് സെക്രട്ടറി ബിനു ഇസ്മാഈൽ, പ്രോഗ്രാം സെക്രട്ടറി സി.എം. അബ്ദു ലത്വീഫ്, ഹനീഫ പി.പി., ഹംസ റോയൽ, വസീം അഹ്മദ് അൽ ഹികമി, സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി, സ്വാലിഹ് അൽ ഹികമി, ബിർഷാദ് അബ്ദുൽ ഗനി, റഷീദ് മാഹി എന്നിവർ പങ്കെടുത്തു.

article-image

ഹബഹബു

You might also like

  • Lulu Exchange
  • Straight Forward

Most Viewed