പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ സിപിഎമ്മിൽ പുതുവിഭാഗം ശക്തിപ്പെടുന്നു; പിന്നിൽ പ്രമുഖ നേതാക്കൾ


ഷീബ വിജയൻ

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിന്റെ ഔദ്യോഗിക നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ പുതിയ ചേരി ശക്തിപ്പെടുന്നതായി റിപ്പോർട്ടുകൾ. മുതിർന്ന നേതാവ് എം.എ. ബേബിയുടെ പിന്തുണയോടെയാണ് പിണറായി വിജയന്റെയും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെയും നയങ്ങളെ തിരുത്താൻ ലക്ഷ്യമിട്ട് ഈ പുതിയ വിഭാഗം രൂപപ്പെടുന്നത്. കീഴ്ഘടകങ്ങളെ അവഗണിച്ച് തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയ്ക്ക് സീറ്റ് നൽകിയത് വലിയ പരാജയമായി മാറിയെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി വിലയിരുത്തിയത് സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായി. പി. രാജീവ്, എം. സ്വരാജ്, കെ.എൻ. ബാലഗോപാൽ തുടങ്ങിയ യുവനേതാക്കൾ ഈ പുതിയ ചേരിയുടെ മുൻനിരയിലുണ്ടെന്നാണ് സൂചന. ഇവർക്ക് പുറമെ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, പി. ജയരാജൻ തുടങ്ങിയ വലിയൊരു നിര നേതാക്കൾ പിന്നണിയിൽ പിന്തുണ നൽകുന്നുണ്ട്. പാർട്ടിയിൽ നേതൃമാറ്റവും തിരുത്തലുകളും വേണമെന്ന ആവശ്യം വിപുലീകൃത സംസ്ഥാന സമിതിയിൽ ഈ വിഭാഗം ശക്തമായി ഉന്നയിക്കുമെന്നാണ് വിവരങ്ങൾ.

article-image

adsadsdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed