ഖമേനിയുടെ സംസ്‌കാര ചടങ്ങിൽ ഇറാന്റെ മുഴുവൻ നേതൃത്വത്തെയും ഒന്നിച്ച് ഇല്ലാതാക്കാമായിരുന്നു: ഡൊണാൾഡ് ട്രംപ്
ഷീബ വിജയൻ
ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകളെക്കുറിച്ച് വൻ വിവാദ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ മുഴുവൻ ഉന്നത നേതൃത്വവും ഒരേസമയം ഒത്തുകൂടിയ സംസ്‌കാര ചടങ്ങിൽ വെച്ച് ഒരൊറ്റ ഷോട്ടിൽ അവരെയെല്ലാം ഒരുമിച്ച് ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് കഴിയുമായിരുന്നു എന്ന് ട്രംപ് വെളിപ്പെടുത്തി. പ്രമുഖ മാധ്യമമായ 'ആക്സിയോസിന്' നൽകിയ പ്രത്യേക ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ പരാമർശം. എന്നാൽ ഭാവിയിൽ ആണവ കരാർ ചർച്ചകൾ നടത്താൻ ആരെങ്കിലും അവിടെ അവശേഷിക്കണമെന്നതിനാലാണ് അമേരിക്ക അതിന് മുതിരാതിരുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. നിലവിൽ ഖമേനിയുടെ വിയോഗത്തെത്തുടർന്ന് ഇരുപക്ഷവും ആണവ ചർച്ചകൾക്ക് താൽക്കാലികമായി അവധി നൽകിയിരിക്കുകയാണ്. ഇതോടൊപ്പം ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും ട്രംപ് സംസാരിച്ചു. നെതന്യാഹുവുമായി താൻ വളരെ നല്ല സൗഹൃദത്തിലാണെങ്കിലും തങ്ങൾക്കിടയിൽ 'ആരാണ് ബോസ് എന്ന് നെതന്യാഹുവിന് കൃത്യമായി അറിയാമെന്നും' ട്രംപ് അവകാശപ്പെട്ടു.
asdadesadsds

