തണൽ ബഹ്‌റൈൻ ചാപ്റ്റർ യോഗം ചേർന്നു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച തണൽ - ബഹ്‌റൈൻ ചാപ്റ്റർ, വരും നാളുകളിൽ സംഘടിപ്പിക്കാനുള്ള പരിപാടികളുടെ രൂപ രേഖ തയ്യാറാക്കാൻ യോഗം ചേർന്നു.
മനാമ കെ സിറ്റി ഹാളിൽ ചേർന്ന യോഗത്തിന് ചീഫ് കോർഡിനേറ്റർ റഷീദ് മാഹി സ്വാഗതം പറഞ്ഞു. ചാപ്റ്റർ പ്രസിണ്ടന്റ് നജീബ് കടലായി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തണലിന്റെ ഭാവി പരിപാടികളെക്കുറിച്ച് ചർച്ച ചെയ്തു.
ട്രഷറർ യു.കെ. ബാലൻ, മുൻ പ്രസിഡണ്ടും രക്ഷാധികാരിയുമായ റസാഖ് മൂഴിക്കൽ, കളക്ഷൻ കോർഡിനേറ്റർ ഷെബീർ മാഹി, എന്നിവർ വരും നാളുകളിൽ തണൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ സത്വര ശ്രദ്ധ പതിയേണ്ട മേഖലകളെക്കുറിച്ച് ഓർമ്മിപ്പിച്ചു.
ഗൾഫ് മേഖലയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ പൊതുവെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അൽപ്പം മന്ദഗതിയിൽ ആണെങ്കിലും ഭാവിയിൽ അതിനൊരു മാറ്റം ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
വി.പി. ഷംസുദ്ദീൻ, റഫീഖ് അബ്ദുല്ല, സയ്യിദ് ഹനീഫ്, അബ്ദുസ്സമദ് മുയിപ്പോത്ത്, മനോജ് വടകര, സുബൈർ അത്തോളി, റിയാസ് ആയഞ്ചേരി, അനിൽ കൊടുവള്ളി, നവാസ് കുണ്ടറ. താലിബ് ജാഫർ, പി.ടി. അബ്ദുൽ അസീസ്, മുഹമ്മദ് മിറാഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
റംഷാദ് അബ്ദുൽ ഖാദർ നന്ദി പറഞ്ഞു.
ൈാിൈാി

