'ഹരിത സ്പർശം-26'; വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷണൽ കൗൺസിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: "ഒരു ഭൂമി, ഒരു ഭാവി, നമ്മളുടെ ഉത്തരവാദിത്വം " എന്ന ഉദാത്തമായ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ബഹ്റൈൻ നാഷണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണം വേറിട്ടൊരു അനുഭവമായി. മിഡിൽ ഈസ്റ്റ് റിജ്യണിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന 'ഹരിത സ്പർശം-26' എന്ന പദ്ധതിയുടെ തുടർച്ചയായാണ് ഈ പരിപാടി ബഹ്‌റൈനിലും സംഘടിപ്പിച്ചത്.

ബുദയ്യ ന്യൂ ഹോറിസൺ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ഹരിതാഭമായ ചടങ്ങിൽ പ്രകൃതിയുടെ പച്ചപ്പ് നിലനിർത്താൻ പ്രത്യാശയുടെ തൈ നട്ടുകൊണ്ട് ഡബ്ല്യു.എം.എഫ് നാഷണൽ കൗൺസിൽ പ്രസിഡന്റ് മിനി മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രതീഷ് തോമസ്, ജോബി ജോസ്, ഏബ്രഹാം തോമസ്, ന്യൂ ഹോറിസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യു, ഡോ. ഷബാന ഫൈസൽ എന്നിവർ ആശംസ നേർന്നു. നാഷണൽ കൗൺസിൽ നേതാക്കളായ നെൽസൺ വർഗീസ്, നവാസ് ചെരണ്ടത്തൂർ, ബെർലിത് മാത്യു, പ്രകാശൻ ബാലൻ, ബിജു എം ഡാനിയേൽ എന്നിവരും, ഷാരോൺ പ്രതീഷ്, നജ്മ നവാസ്, ഗോഡ് വിൻ തോമസ് ഏബ്രഹാം, ന്യൂ ഹൊറൈസൺ സ്കൂൾ പ്രിൻസിപ്പൽ വന്ദന സതീഷ്, നോൺ-അക്കാദമിക് കോർഡിനേറ്റർ ലിസ്സി ജോർജ് തുടങ്ങിയവരും പങ്കെടുത്തു.

article-image

dfgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed