അൽ ഇഹ്സാൻ മദ്റസയിൽ ടോപ്പേഴ്സ് മീറ്റ്


പ്രദീപ് പുറവങ്കര

മനാമ: വാർഷിക പരീക്ഷയിൽ ക്ലാസ് തലത്തിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ മിടുക്കരായ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി ഈസ ടൗൺ അൽ ഇഹ്സാൻ മദ്റസ ടോപ്പേഴ്സ് മീറ്റ് സംഘടിപ്പിച്ചു. രക്ഷിതാക്കളും വിദ്യാർത്ഥികളും ഒത്തുചേർന്ന വേദിയിൽ, ആധുനിക കാലഘട്ടത്തിൽ മദ്റസാ പഠനത്തിൻ്റെ ആവശ്യകതയെക്കുറിച്ചും അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അധ്യാപകർ രക്ഷിതാക്കളുമായി വിശദമായി സംവദിച്ചു.

പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാന വിതരണം മദ്റസാ കമ്മിറ്റി അംഗങ്ങളായ ഷമീർ ബിൻ ബാവ, സക്കീർ ഹുസൈൻ, അബ്ദുറഹ്മാൻ എന്നിവരും പിടിഎ പ്രതിനിധികളായ നിയാസ്, നഫ്സീർ, അൻസാർ എന്നിവരും ചേർന്ന് നിർവഹിച്ചു. ഈസ ടൗൺ മദ്റസ പ്രിൻസിപ്പൽ സാഹിറ ബാനു, അധ്യാപകൻ സ്വാലിഹ് അൽ ഹികമി എന്നിവർ ചടങ്ങിൽ രക്ഷിതാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

article-image

േ്ിേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed