ബി.എം.എസ്.ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്‌റൈൻ മലയാളി സെയിൽസ് ടീമും (BMST) അദ്‌ലിയ അൽ ഹിലാൽ മൾട്ടി സ്പെഷ്യലിറ്റി മെഡിക്കൽ സെന്ററും സംയുക്തമായി സംഘടനയിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഇരുന്നൂറ്റമ്പതോളം പേർ പങ്കെടുത്ത ക്യാമ്പിന്റെ ഉദ്ഘാടനം പ്രമുഖ സാമൂഹിക പ്രവർത്തകൻ ഫസൽ ഭായ് ബഹ്‌റൈൻ നിർവഹിച്ചു. ബി.എം.എസ്.ടി പ്രസിഡന്റ് അഗസ്റ്റിൻ മൈക്കിൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സനിൽ കാണിപ്പയ്യൂർ സ്വാഗതവും ട്രഷറർ ആരിഫ് പോർക്കുളം നന്ദിയും രേഖപ്പെടുത്തി.
ബി.എം.എസ്.ടി ഫൗണ്ടർ കമ്മിറ്റി ചെയർമാൻ സിജുകുമാർ, അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡോ. കാരിസ് ചാണ്ടി, കൺവീനർമാരായ ഷിഹാബ് മരക്കാർ, സുമേഷ് അലിയത്ത്, ബഷീർ എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് ഷാജി ദിവാകരൻ, മെമ്പർഷിപ്പ് സെക്രട്ടറി സജിത് കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺ ആർ പിള്ള, സത്യൻ കേറ്റൻ, ദിലീപ് മോഹൻ, ബൈജു മാത്യു, വേണു, ഗണേഷ് കൂരാറ, പ്രശാന്ത്, നീരജ്, അഷ്‌റഫ്, ഹസൻ, സലീം, മനോജ് പിള്ള, ലിജിൻ, അസ്‌ലം, ഹാരിസ്, അനീഷ്, അൽ ഹിലാൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മുഹമ്മദ് അൻസൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
xzxvc

