ബഹ്‌റൈൻ-യുഎസ് ബന്ധം ശക്തം; രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് കത്തെഴുതി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എഴുത്തുപൂർവ്വമായ സന്ദേശം. ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള ദീർഘകാലത്തെ ചരിത്രപരമായ ബന്ധത്തെയും അടുത്ത തന്ത്രപ്രധാന പങ്കാളിത്തത്തെയും പ്രശംസിച്ചുകൊണ്ടാണ് യുഎസ് പ്രസിഡന്റ് കത്തയച്ചിരിക്കുന്നത്.

ബഹ്‌റൈൻ രാജ്യത്തിന്റെ ദേശീയ ഐക്യത്തെയും അവിടുത്തെ ജനങ്ങളുടെ ഐക്യദാർഢ്യത്തെയും ട്രംപ് കത്തിൽ പ്രത്യേകം അഭിനന്ദിച്ചു. ഇറാൻ തുടരുന്ന അധിനിവേശങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനങ്ങളുടെയും പശ്ചാത്തലത്തിൽ, ഗൾഫ് മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ അമേരിക്കയ്ക്കുള്ള ഉറച്ച പ്രതിബദ്ധത അദ്ദേഹം വീണ്ടും അടിവരയിട്ടു വ്യക്തമാക്കി. അതോടൊപ്പം, ഹിസ് മജസ്റ്റി രാജാവിനും ബഹ്‌റൈനിലെ ജനങ്ങൾക്കും തുടർന്നുളള സമാധാനവും സുരക്ഷയും സമൃദ്ധിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആശംസിക്കുകയും ചെയ്തു.

article-image

sfsfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed