ബഹ്‌റൈനിൽ സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കി; 14 പൊതുമേഖലാ സ്ഥാപനങ്ങളിലായി 64 സേവനങ്ങൾ നവീകരിച്ചു


പ്രദീപ് പുറവങ്കര

മനാമ: പൊതുജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി ബഹ്‌റൈനിൽ ജനുവരി 15 മുതൽ മെയ് 21 വരെയുള്ള കാലയളവിനുള്ളിൽ 14 പൊതുമേഖലാ സ്ഥാപനങ്ങളിലായി 64 സർക്കാർ സേവനങ്ങൾ വിജയകരമായി നവീകരിച്ചു. സർക്കാർ സേവനങ്ങളുടെ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും ഡിജിറ്റൽ പരിവർത്തനം വിപുലീകരിക്കുന്നതിനുമുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഈ വികസനം.

ഭവന നിർമ്മാണ നടപടിക്രമങ്ങൾ ലളിതമാക്കൽ, ക്യു.ആർ കോഡ് (QR Verification) പരിശോധനയോടെ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റുകളും ട്രാൻസ്ക്രിപ്റ്റുകളും ഡിജിറ്റലായി സമർപ്പിക്കാനുള്ള സൗകര്യം, സ്വകാര്യ മേഖലയിലെ പ്ലാനിങ്, ഹെൽത്ത് ലൈസൻസിങ് സേവനങ്ങൾക്കുള്ള വേഗത്തിലുള്ള അനുമതി എന്നിവയാണ് പുതിയ നവീകരണത്തിലെ പ്രധാന മാറ്റങ്ങൾ.

ഈ പരിഷ്കാരങ്ങളിലൂടെ സർക്കാർ സേവനങ്ങൾ ലഭ്യമാകുന്നതിനുള്ള സമയത്തിൽ കുറഞ്ഞത് 25 ശതമാനത്തിന്റെ കുറവുണ്ടായതായി അധികൃതർ അറിയിച്ചു. അപേക്ഷാ നടപടികൾ ലളിതമാക്കിയതിനൊപ്പം ആവശ്യമായ രേഖകളുടെ എണ്ണം 50 ശതമാനമായി കുറയ്ക്കാനും ഇതിലൂടെ സാധിച്ചിട്ടുണ്ട്. നിലവിൽ ഈ സേവനങ്ങളിൽ ഭൂരിഭാഗവും പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യപ്പെടുകയും വിവിധ സർക്കാർ പ്ലാറ്റ്‌ഫോമുകളിലെ വിവരങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

article-image

dgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed