ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ബഹ്‌റൈൻ; 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: മേഖലയിലെ സംഘർഷങ്ങൾക്കിടയിലും രാജ്യത്തെ ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുന്നതിനായി ബഹ്‌റൈൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓപ്പറേഷൻസ് റൂം സജ്ജമാക്കി. പാർലമെന്റ് അംഗം ഹസൻ ഇബ്രാഹിമിന്റെ ചോദ്യത്തിന് മറുപടിയായി വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ ആദൽ ഫക്രുവാണ് ഇക്കാര്യം അറിയിച്ചത്. അത്യാവശ്യ സാധനങ്ങളുടെ വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും വിപണിയിലെ വിലക്കയറ്റം തടയാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ ഭക്ഷ്യശേഖരം നിലവിൽ രാജ്യത്തുണ്ട്. വ്യാപാര പാതകളിലെ തടസ്സങ്ങൾക്കിടയിലും വിവിധ വിതരണ ശൃംഖലകൾ വഴി ഇറക്കുമതി തുടരുന്നുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു. വിപണിയിൽ അനാവശ്യമായി വില വർദ്ധിപ്പിക്കുന്നവർക്കെതിരെ മന്ത്രാലയം പരിശോധന കർശനമാക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ നിയമലംഘനം നടത്തിയ നാല് സ്ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചു. ഇതിൽ ഒരു കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും മറ്റുള്ളവർക്ക് താക്കീത് നൽകുകയും ചെയ്തിട്ടുണ്ട്.

വിപണികൾ, വെയർഹൗസുകൾ, സപ്ലൈ സെന്ററുകൾ എന്നിവിടങ്ങളിൽ മന്ത്രാലയത്തിന്റെ പരിശോധനാ സംഘങ്ങൾ ദിവസേന പരിശോധന നടത്തുന്നുണ്ട്. വില വർദ്ധനവ് ഇറക്കുമതി ചെലവോ പ്രവർത്തന ചെലവോ പോലുള്ള വ്യക്തമായ കാരണങ്ങളാലാണോ അതോ ചൂഷണമാണോ എന്ന് സംഘം കൃത്യമായി പരിശോധിക്കുന്നുണ്ട്. വിതരണക്കാരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനായി പ്രത്യേക ലെയ്‌സൺ ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പൊതു-സ്വകാര്യ മേഖലകളെ ഉൾപ്പെടുത്തി ദേശീയ വർക്കിംഗ് ഗ്രൂപ്പും പ്രവർത്തിക്കുന്നുണ്ട്. പ്രാദേശിക ഭക്ഷ്യോത്പാദനം വർദ്ധിപ്പിക്കുന്നതിനായി ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡുമായും (EDB) മേഖലയിലെ വിതരണ ശൃംഖലകൾ സുരക്ഷിതമാക്കാൻ ജി.സി.സി പങ്കാളികളുമായും മന്ത്രാലയം സഹകരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

article-image

sfgdsg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed