'ഖൽബിലുണ്ട് എന്റെ നബി': ഐ.സി.എഫ് മീലാദ് കാമ്പയിന് ബഹ്റൈനിൽ തുടക്കമായി


പ്രദീപ് പുറവങ്കര

മനാമ: പ്രവാചകൻ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഐ.സി.എഫ് (ICF) ബഹ്റൈൻ സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിന് തുടക്കമായി. 'ഖൽബിലുണ്ട് എന്റെ നബി (സ)' എന്ന ശീർഷകത്തിൽ നടക്കുന്ന വിവിധ കാമ്പയിൻ പരിപാടികൾ സെപ്റ്റംബർ 20 വരെ നീണ്ടുനിൽക്കും.

കാമ്പയിന്റെ ഭാഗമായി റീജ്യൻ, യൂണിറ്റ് ഘടകങ്ങളിലായി സ്നേഹസംഗമം, മീലാദ് ഫെസ്റ്റ്, മൊബൈൽ മൗലിദ്, കാൻവാസ്, മാസ്റ്റർ മൈൻഡ്, ഡെയ്‌ലി ക്വിസ്, മിഡ്‌നൈറ്റ് ബ്ലൂം, മദ്ഹു റസൂൽ സമ്മേളനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

റബീഉൽ അവ്വൽ ഒന്നു മുതൽ ഓഗസ്റ്റ് 25 വരെ നീളുന്ന പ്രതിദിന പ്രവാചക പ്രകീർത്തന സദസ്സുകൾ ബഹ്റൈനിലെ 15 കേന്ദ്രങ്ങളിലായി നടക്കും. തുടർന്ന് ഓഗസ്റ്റ് 25 മുതൽ സെപ്തംബർ 6 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന മദ്ഹു റസൂൽ സമ്മേളനങ്ങളിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സയ്യിദ് വി.പി.എ. ആട്ടീരി തങ്ങൾ മുഖ്യാതിഥിയായി പങ്കെടുക്കും.

ഐ.സി.എഫ് നാഷണൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫിയുടെ അധ്യക്ഷതയിൽ ചേർന്ന നാഷണൽ കാബിനറ്റ് യോഗമാണ് പരിപാടികൾക്ക് അന്തിമരൂപം നൽകിയത്. യോഗത്തിൽ കെ.സി. സൈനുദ്ദീൻ സഖാഫി, അഡ്വ. എം.സി. അബ്ദുൽ കരീം, അബ്ദുൽ ഹകീം സഖാഫി, റഫീഖ് ലത്വീഫി വരവൂർ, അബ്ദുറസാഖ് ഹാജി ഇടിയങ്ങര, ശമീർ പന്നൂർ, സി.എച്ച്. അഷ്‌റഫ്, ഷംസുദ്ധീൻ സുഹ്‌രി, ഫൈസൽ ചെറുവണ്ണൂർ എന്നിവർ സംബന്ധിച്ചു.

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed