സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്ത സംഭവം; ക്ഷമാപണവുമായി സിആർ മഹേഷ് എംഎൽഎ


ഷീബ വിജയൻ

സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തതിൽ ഖേദം പ്രകടിപ്പിച്ച് സിആർ മഹേഷ് എംഎൽഎ രംഗത്തെത്തി. സിആർ മഹേഷും കായിക മന്ത്രി ഒ ജെ ജനീഷിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം ജെയ്‌സൺ ജെയിംസുമാണ് സീറ്റ് ബെൽറ്റ് ധരിക്കാതെ നിയമങ്ങൾ ലംഘിച്ച് യാത്ര ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് ക്ഷമാപണ കുറിപ്പ് പങ്കുവെച്ചത്.

സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധം ആണെന്നും, തന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു പിഴവ് ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എംഎൽഎ വ്യക്തമാക്കി. പലർക്കും അറിഞ്ഞും അറിയാതെയും ട്രാഫിക്ക് നിയമങ്ങളിൽ പിഴവ് ഉണ്ടാവാറുണ്ടെങ്കിലും, പ്രത്യേകിച്ച് ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും അങ്ങനെ ഉണ്ടാകുവാൻ പാടില്ലെന്ന് എംഎൽഎ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവ് ചെയ്യുന്ന ജെയ്‌സൺ ജെയിംസ് തനിയെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഡ്രൈവ് ചെയ്ത ജെയ്‌സണും കൂടെ മുൻസീറ്റിലിരുന്ന കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. 12 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സിനിമ പാട്ടിന്റെ പശ്ചാത്തല സംഗീതം ചേർത്ത് ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും റീൽസായി പോസ്റ്റ് ചെയ്യുകയായിരുന്നു.

ജനപ്രതിനിധികളും ഭരണഘടനാ പദവിയിലുള്ളവരും ഉൾപ്പെട്ട നിയമലംഘന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനത്തിന് വഴിവെച്ചു. സംഭവം വിവാദമായതോടെ ജെയ്‌സൺ ജെയിംസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് വീഡിയോ നീക്കം ചെയ്തെങ്കിലും ഇതിനോടകം ദൃശ്യങ്ങൾ പ്രചരിച്ചു കഴിഞ്ഞിരുന്നു.

article-image

ോ്ാ്്േേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed