പഠിക്കാതെ മൊബൈലിൽ ഉപയോഗിച്ചതിനെ ചോദ്യം ചെയ്തു; നെടുമ്പാശ്ശേരിയിൽ പതിനാലുകാരി തൂങ്ങി മരിച്ചു
ഷീബ വിജയൻ
പഠിക്കാതെ മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ മാതാപിതാക്കൾ ചോദ്യം ചെയ്ത മനോവിഷമത്തിൽ പതിനാലുകാരി തൂങ്ങി മരിച്ചു. കുന്നുകര പഞ്ചായത്തിൽ ചാലയ്ക്കയിൽ വാടകയ്ക്ക് താമസിക്കുന്ന വിജീഷിന്റെ മകൾ പാർവ്വതിയാണ് മരിച്ചത്. കുന്നുകര ക്രിസ്തുരാജ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. വീട്ടിൽ ഉപയോഗിക്കാനായി വച്ചിരുന്ന മൊബൈൽ പിതാവ് ഷിജിൻ വിളിച്ചപ്പോൾ എൻഗേജ്ഡ് ആയിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
dsaadsadss

