'ഏതൊക്കെ കേസിൽ കുറ്റപത്രം നൽകി?' മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ഹൈക്കോടതിയുടെ ചോദ്യങ്ങൾ നേരിട്ട് വിജിലൻസ് എസ്പി


ഷീബ വിജയൻ
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി എസ്. ശശിധരനോട് ചോദ്യങ്ങളുമായി ഹൈക്കോടതി രംഗത്തെത്തി. കുറ്റപത്രം സമർപ്പിച്ച കേസുകളുടെ എഫ്ഐആർ നമ്പർ നൽകാത്തത് എന്തുകൊണ്ടാണ്, എത്ര കേസുകളിൽ പ്രോസിക്യൂഷൻ അനുമതി തേടി, കുറ്റക്കാരനെന്ന് കണ്ടെത്തിയ ഏതൊക്കെ കേസിൽ കുറ്റപത്രം നൽകി എന്നീ ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. വിശദാംശങ്ങൾ കൃത്യമായി എഴുതി നൽകാൻ എസ്ഐടിക്ക് കോടതി നിർദേശം നൽകി.

കേസിലെ 17 പരാതികളിൽ അന്വേഷണം നടത്തി ബന്ധപ്പെട്ട കോടതികളിൽ കുറ്റപത്രം സമർപ്പിച്ചെന്നു വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. 30 പരാതികളിൽ പ്രോസിക്യൂട്ട് ചെയ്യാവുന്ന ക്രമക്കേട് കണ്ടെത്തിയില്ലെന്നും ഇത് വിജിലൻസ് ഡയറക്ടർ അംഗീകരിച്ചതായും അറിയിച്ചിരുന്നു. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണെന്നും കുറ്റപത്രം നൽകാൻ വൈകുന്നുവെന്നുമുള്ള വിമർശനത്തോടെയാണ് എസ്പിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം നൽകിയത്. മൈക്രോഫിനാൻസ് തട്ടിപ്പിൽ 2016ലാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

article-image

ോേേംോേേോ

You might also like

  • Lulu Exchange
  • Straight Forward

Most Viewed