തലപ്പാടിയിലെ മത്സ്യ മാർക്കറ്റിൽ നിന്നും 1.30 ലക്ഷം രൂപയുടെ മീൻ മോഷ്ടിച്ചു


ഷീബ വിജയൻ

തലപ്പാടി മത്സ്യ മാർക്കറ്റിൽനിന്ന് 1.30 ലക്ഷം രൂപയുടെ മീൻ കവർന്നു. മഞ്ചേശ്വരം ഹൊസബെട്ടു സ്വദേശി അബ്ദുറഹ്‌മാനും സുഹൃത്തുക്കളും ചേർന്ന് നടത്തുന്ന കടയിലാണ് മോഷണം നടന്നത്. ഫ്രീസറുകളിൽ ഫൈബർ ബോക്സിനകത്ത് സൂക്ഷിച്ച മത്സ്യമാണ് മോഷ്ടിച്ചത്.

ഫ്രീസറുകൾ തകർത്ത നിലയിലായിരുന്നു. മത്സ്യം കൂടാതെ 5000 രൂപയും നാല് കത്തികളും മോഷ്ടാക്കൾ കവർന്നു. ബുധനാഴ്ച കട തുറക്കാനെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. മഞ്ചേശ്വരം പോലീസിൽ പരാതി നൽകി. മോഷ്ടാക്കൾ ചാക്കിൽ കെട്ടി ഇരുചക്ര വാഹനത്തിൽ ഇവ കയറ്റിക്കൊണ്ടുപോകുന്ന സിസിടിവി ക്യാമറ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

article-image

asdsdsdsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed