സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സംഗീതസമ്മാനവുമായി തരംഗ് ബഹ്റൈൻ; 'സുർ ബനേ ഹമാരാ' കവർ സോങ് പുറത്തിറങ്ങി
പ്രദീപ് പുറവങ്കര
മനാമ: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തരംഗ് ബഹ്റൈൻ ഒരുക്കിയ 'സുർ ബനേ ഹമാരാ' കവർ സോങ് റിലീസ് ചെയ്തു. ദേശസ്നേഹത്തിന്റെയും സമത്വത്തിന്റെയും സന്ദേശം നൽകുന്ന ഗാനം ഇന്നലെയാണ് യുട്യൂബിലൂടെ പ്രേക്ഷകരുടെ മുമ്പിൽ എത്തിയത്.
ടീം തരംഗിലെ പ്രമുഖ കലാകാരന്മാരായ രാജാ പീതാംബരൻ, അശ്വിൻ രവീന്ദ്രൻ, സുനിൽ നാരായണൻ, അരുൺ കുമാർ, സുഷ്മിത സനിൽ, വിമിത സനീഷ്, സുമയ്യ സിയാദ്, ദീപ്തി ഡാനിയൽ എന്നിവർ ചേർന്നാണ് ഈ ദേശഭക്തിഗാനം ആലപിച്ചിരിക്കുന്നത്.
പ്രശോഭ് മേനോൻ സംവിധാനം ചെയ്ത ഈ സംഗീത ആൽബത്തിന്റെ റീ-അറേഞ്ച്മെന്റ് നിർവ്വഹിച്ചിരിക്കുന്നത് വി.വി. ശശീന്ദ്രനാണ് (ഫ്യൂഷൻ എഫ്.എക്സ്). ലിജോ ജോൺസൺ ക്യാമറയും, അഭിനവ് റിജോയ് അസോസിയേറ്റ് ഡയറക്ടറായും, ജോർജ് കുട്ടി സെബാസ്റ്റ്യൻ എഡിറ്റിംഗും നിർവ്വഹിച്ചു. തോമസ് ഫിലിപ്പ്, ദീപ്തി ഡാനിയേൽ, ഗോപിക മോഹൻ, ദീപക് തണൽ എന്നിവരാണ് പ്രോഗ്രാം കോർഡിനേറ്റർമാരായി പ്രവർത്തിച്ചത്.
തരംഗ് ബഹ്റൈന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകൾ എന്നിവയിലൂടെ ഗാനം ഇപ്പോൾ ലഭ്യമാണ്.
sdfsdf

