സമ്മർ ക്യാമ്പും ഫാമിലി ഗെറ്റ് ടുഗെദറും സംഘടിപ്പിച്ച് നഴ്സുമാരുടെ കൂട്ടായ്മ
പ്രദീപ് പുറവങ്കര
മനാമ: സൽമാനിയ ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം നഴ്‌സുമാരുടെ കൂട്ടായ്മയായ 'അയ്ന'യുടെ (AEINA) നേതൃത്വത്തിൽ സമ്മർ ക്യാമ്പും ഫാമിലി ഗെറ്റ് ടുഗെദറും സംഘടിപ്പിച്ചു. ബുരിയിലെ അക്വാ പൂളിൽ വെച്ചാണ് പരിപാടികൾ നടന്നത്.
അംഗങ്ങളും കുടുംബാംഗങ്ങളും ഒത്തുചേർന്ന ചടങ്ങിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ വിനോദ മത്സരങ്ങളും കായിക ഇനങ്ങളും സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പരസ്പര സൗഹൃദവും കുടുംബബന്ധങ്ങളും ഊട്ടിയുറപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി പങ്കെടുത്തവർക്ക് വേറിട്ടൊരു അനുഭവമായി മാറി.
അനിൽ, ജോർജ്, ഷോളി, സുമ, അഞ്ചു രാജ്, ബ്ലീസി, റാണി എന്നിവർ പരിപാടികളുടെ ഏകോപനവും നടത്തിപ്പും നിർവ്വഹിച്ചു. അംഗങ്ങൾ തമ്മിലുള്ള കൂട്ടായ്മയും പരസ്പര സഹകരണവും കൂടുതൽ ശക്തിപ്പെടുത്താൻ സമ്മർ ക്യാമ്പ് സഹായകരമായെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
xcvxcv

